മികവിന്റെ കേന്ദ്രമായി അന്നമനട പഞ്ചായത്ത്‌; സിവിൽ സർവീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു.

Spread the love

തൃശൂർ: വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി അന്നമനട
ഗ്രാമപഞ്ചായത്ത്‌.

മികവിന്റെ കേന്ദ്രമാക്കി പഞ്ചായത്തിനെ മാറ്റുന്നതിന്റെ ഭാഗമായി സിവിൽ സർവീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു.

ജീവിതത്തെ ആത്മ വിശ്വാസത്തോടെ നേരിടാൻ സഹായിക്കും വിധമുള്ള വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തെ ഒരു നവവൈഞ്ജാനിക സമൂഹമായി മാറ്റിയെടുക്കുന്നതിൽ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലാത്ത ശാസ്ത്ര ചിന്തയും യുക്തിബോധവുമുള്ള ഒരു പൊതുസമൂഹമാണ് നമുക്ക് വേണ്ടത്. ഇതിന് മുന്നോടിയായി മികച്ച വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്.

കേരളത്തിനെ ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിർത്തിയ കേരള മോഡൽ എന്ന വികസന സങ്കല്പത്തിന്റെ പ്രധാന ആശയങ്ങളാണ് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സംസ്ഥാനം ആർജിച്ചെടുത്ത നേട്ടങ്ങൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിലും മറ്റ് വിവിധങ്ങളായ കാര്യങ്ങളിലും വലിയ മാറ്റം കൊണ്ടു വരാൻ സർക്കാരിന് കഴിഞ്ഞു. ഇതിന്റെ ഭാഗമായി അന്തർദേശിയ നിലവാരമുള്ള സർക്കാർ സ്കൂളുകൾ നമുക്കുണ്ടായി.

ഉന്നത വിദ്യാഭ്യാസ രംഗത്തും ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണെന്ന് പ്രഖ്യാപിക്കാൻ നമുക്ക് കഴിയണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
തുടർ പഠനങ്ങൾക്കായി സ്വന്തം നാട് വിട്ട് ദൂരദേശങ്ങളിലേക്ക് കുട്ടികൾ പോകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം.

ഇതിന്റെ ഭാഗമായി അന്തർദേശിയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സിവിൽ സർവീസടക്കമുള്ള മത്സര പരീക്ഷകളിൽ വിജയം നേടുന്നതിനായുള്ള പരിശീലനമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകുന്നത്.

തിരഞ്ഞെടുത്ത 50 കുട്ടികൾക്കാണ് പരിശീലനം.
കെ എസ് ബി മിൽ കണ്ട്രോൾസ് ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപ ധനസഹായവും സിവിൽ സർവീസ് അക്കാദമിക്ക് ലഭിച്ചിട്ടുണ്ട്.

അഡ്വ.വി ആർ സുനിൽ കുമാർ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവ് അസ്ന സിയാദിനെ മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ ആദരിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഒ സി രവി, പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സിന്ധു ജയൻ, മറ്റ് പഞ്ചായത്ത്‌ അംഗങ്ങൾ,

മികവിന്റെ കേന്ദ്രം ഉപസമിതി കൺവീനർ എം എ ഹക്ക്, പഞ്ചായത്ത്‌ സെക്രട്ടറി ടി ജെ റീന കെ എസ് ബി മിൽ കണ്ട്രോൾസ് ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജഗദീഷ് ശങ്കർ, എച് ആർ മാനേജർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page