വടക്കേക്കാട്: വൈലത്തൂർ നമ്പീശൻ പടിയിൽ രണ്ട് പേർക്ക് കടന്നൽ കുത്തേറ്റു. ഒരാൾ മരിച്ചു.
വൈലത്തൂർ വാഴപ്പിള്ളി
വടക്കേകാട് നമ്പീശന്‍പടി പെട്രോള്‍ പമ്പിന് സമീപത്തു താമസിക്കുന്ന വാഴപ്പുള്ളി യാക്കോബിന്റെ മകന് തോമസ് (61) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് നാല് മണിയോടെ സമീപത്തെ പറമ്പില്‍ പശുവിനെ കെട്ടാന്‍ പോയ തോമസിനും ശെൽവരാജിനും കടന്നല് കുത്തേൽക്കുകയായിരുന്നു.
തുടര്‍ന്ന് തളര്‍ന്നുവീണ രണ്ടു പേരെയും വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തോമസിന്റെ ജീവന് രക്ഷിക്കാനായില്ല. ശെൽവരാജൻ ചികിത്സയിലാണ്.