![](https://i0.wp.com/malluchronicle.com/wp-content/uploads/2023/01/Screenshot_20230106_174421.jpg?resize=650%2C365&ssl=1)
ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തിയതിനാൽ കൊച്ചി കായാസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വിവിധ ഇടങ്ങളിൽ ശക്തമാകുന്നതിനിടക്കാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ ലഭിക്കുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നുണ്ടെന്ന് പരിശോധനയിൽ വ്യക്തമാവുകയായിരുന്നു. ശേഷം ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് സമർപ്പിക്കുകയായിരുന്നു.