
അമ്പലപ്പുഴ: പാചകവാതകം ചോർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു.
കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന സുനിൽ കുമാറാണ് (50) മരണപ്പെട്ടത്.
പുതിയ പാചക വാതക സിലിണ്ടർ കൊണ്ടുവന്നു യോജിപ്പിച്ച ശേഷം എയർ ഒഴിവാക്കി സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോരുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്.
ഉടൻ തീ ആളിപ്പടർന്ന് സുനിൽകുമാറിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ സീന (45) മകൾ അനുഷ (9), പാചകവിതരണക്കാരൻ ആന്റണി എന്നിവർക്കും ഈ സമയത്ത് പരിക്കേറ്റു. മകൻ അമൃതേഷ് സ്ഥലത്തിതിരുന്നതിനാല് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.