ഗുരുവായൂർ: റെയിൽവേ മേൽപ്പാല നിർമാണം ആരംഭിക്കുന്നതിനാൽ ഗുരുവായൂർ റൂട്ടിൽ പുതിയ ഗതാഗത ക്രമീകരണം കൊണ്ട് വന്നു.
ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമാണം ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഗുരുവായൂർ റൂട്ടിൽ പുതിയ ഗതാഗത ക്രമീകരണം പ്രസിദ്ധീകരിച്ചത്.
തൃശൂർ ഭാഗത്തുനിന്ന് വരുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ക്ക് ചൂണ്ടലില്‍ നിന്ന് കുന്നംകുളം വഴി മമ്മിയൂര്‍ ജങ്ഷനിലൂടെ ഗുരുവായൂരിലെത്തണം.
മറ്റു വലിയ വാഹനങ്ങള്‍ക്ക് തൈക്കാട് ജങ്ഷനിൽ നിന്നും ചിറ്റാട്ടുകര – പാവറട്ടി – പഞ്ചാരമുക്ക് വഴി ഗുരുവായൂരിലെത്താം.
ചെറിയ വാഹനങ്ങള്‍ക്ക് മാവിന്‍ചുവട് നിന്നും ശവക്കോട്ട വഴി മമ്മിയൂരിലൂടെ ഗുരുവായൂരിലെത്താം.
ബാബു ലോഡ്ജ് വഴി ബാലകൃഷ്ണ തിയേറ്ററിന്റെ സൈഡിലൂടെ ഉളള റോഡ് വഴി വണ്‍വേ പ്രകാരം ചൂണ്ടലിലേക്ക് പോകാനും കഴിയും.
തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകൾ ബാലകൃഷ്ണ തീയേറ്ററിന് സമീപം സര്‍വ്വീസ് അവസാനിപ്പിക്കണം. ഇതിനുള്ള പാർക്കിങ് സൗകര്യം ഒരുക്കും.
തൃശൂർ ഭാഗത്ത് നിന്നുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ കുന്നംകുളം-മമ്മിയൂർ വഴി സ്റ്റാൻഡിൽ എത്തണം.