ചിയാരത്ത് നടു റോഡിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെൺകുട്ടി വീണ സംഭവം; ബൈക്കോടിച്ചിരുന്ന യുവാവുൾപ്പെടെ രണ്ട് പേരെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി.

Spread the love

തൃശൂർ: ചിയാരത്ത് നടുറോഡിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെൺകുട്ടി വീണ സംഭവത്തിൽ ബൈക്കോടിച്ചിരുന്ന യുവാവുൾപ്പെടെ രണ്ട് പേരെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി.

കുണ്ടോളിഅമല്‍(25), ചിയാരം കോട്ടയില്‍ അനുഗ്രഹ്(21) എന്നിവരാണ് പിടിയിലായത്. നെല്ലായിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്.

ചിയാരത്ത് പെൺകുട്ടിയുമായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെൺകുട്ടി വീണ് അപകടത്തിനിടയായിരുന്നു.ഇത് ചോദ്യം ചെയ്തയാൾക്ക് നേരെ അമൽ കയ്യേറ്റം ചെയ്തിരുന്നു.

പിന്നാലെ ആൾക്കൂട്ടം അമലിനെയും മർദിച്ചു. അകാരണമായിട്ടായിരുന്നു തന്നെ മർദിച്ചതെന്നായിരുന്നു അമലിന്റെ ആരോപണം. ഇരുകൂട്ടർക്കുമെതിരെ അന്ന് പോലീസ് കേസെടുത്തിരുന്നു.

ചില്ലറ വിപണിയില്‍ 30 ലക്ഷത്തോളം രൂപ വിലവരുന്ന 60 ബോട്ടിലുകളിലാക്കിയ 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും കൊടകര പൊലീസ് ആണ് പിടികൂടിയത്.

ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷ്, കൊടകര എസ്എച്ച്ഒ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page