പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നമ്പ്രം റോഡ് ഭാഗത്ത് കുളിക്കാനിറങ്ങിയ വല്ലപ്പുഴ സ്വദേശി സജിത്താ(34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സജിത്ത് സുഹൃത്തിനോടൊപ്പം ഭാരതപ്പുഴയില്‍ കുളിക്കാനെത്തിയത്. അപകടത്തിൽപെട്ട സജിത്തിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നീട് അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്തിയതിന് ശേഷം വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്.