
അതിരപ്പിള്ളി: തുമ്പൂർമുഴിയിൽ കാട്ടാന ആക്രമണം.വൈദ്യുതി വേലികൾ തകർത്തു .വ്യാപക കൃഷി നാശം.
തുമ്പൂർമുഴി സ്വദേശി അനിൽ കൊടയ്ക്കച്ചിറയുടെ 25 ഏക്കർ കൃഷി തോട്ടത്തിലാണ് കാട്ടാനക്കൂട്ടം നാശനഷ്ടങ്ങൾ സൃഷ്ടിച്ചത്.
നൂറോളം കുലച്ച വാഴകൾ നശിപ്പിച്ചു ആനകൾ ,അറുപതു തെങ്ങുകളും, നൂറോളം കവുങ്ങുകളും നശിപ്പിച്ചു.
ചാലക്കുടി പുഴയിൽ നിന്ന് കയറിവന്ന കാട്ടാനക്കൂട്ടമാണ് വ്യാപകമായ നാശം വിതച്ചത്. ആക്രമണത്തിൽ വൻ തുകയുടെ നാശനഷ്ടമാണ് സംഭവിച്ചതെന്നും കർഷകൻ പറഞ്ഞു