പാർവതി ജയറാമിന് നേരെ സൈബർ ആക്രമണം..

Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സിനിമാതാരം ജയറാമിന്റെ ഭാര്യ കൂടിയായ പാർവതി ജയറാം. ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പാർവതി വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.

എന്ത് ചെയ്താലും രണ്ട് അഭിപ്രായമുള്ളവരുടെ ഇടമായ സോഷ്യൽ മീഡിയയിൽ സമൂഹത്തിൽ അറിയപ്പെടുന്നവർക്കെതിരെയും അറിയപ്പെടാത്തവർക്കെതിരെയും ഒരുപോലെ സൈബർ ആക്രമണം നടത്തുക എന്നത് ചിലരുടെ രീതിയാണ്. അത്തരത്തിൽ സൈബർ ആക്രമണത്തിന് ഇരയായിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി പാർവതി ജയറാം.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ കനകക്കുന്ന് പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഫാഷൻ ഷോയിൽ റാമ്പിൽ ചുവടുവെച്ച ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതോടെയാണ് ചിലർക്ക് കുരുപൊട്ടിയൊലിക്കൽ തുടങ്ങിയത്.

“ഈ കിളവിക്ക് വീട്ടിൽ ഇരുന്നൂടെ.? ഇവർക്ക് വേറെ പണിയൊന്നുമില്ലേ, വായസ്സായാൽ വീട്ടിലിരിക്കണം”, എന്ന് തുടങ്ങി തെറിവിളി വരെ ഈ കൂട്ടത്തിൽ പെടുന്നുണ്ട്.

നടിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ പ്രതിരോധിക്കാൻ നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ചിലർ പാർവതി റാമ്പിൽ ചുവടുവെച്ചതിനെ നടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവായും കാണുന്നുണ്ട്.

കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്‌സ് വില്ലേജിന്റെ നേത്രത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻഷോയിലായിരുന്നു നടിയുടെ പ്രകടനം. പാർവതിക്കൊപ്പം മകൾ മാളവികയും റാമ്പിൽ ചുവടുവെച്ചു. ഇരുവരുടെയും ചിത്രങ്ങൾ ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരുക്ക്..

Spread the love

പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

പശുവിനെക്കുറിച്ചുള്ള പരാമർശം ; വിശദീകരണവുമായി നിഖില വിമൽ..

Spread the love

ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നിഖില വിമൽ കൂട്ടിച്ചേര്‍ത്തു

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം ; ഇറക്കിവിട്ട കോൺഗ്രസ് പ്രവർത്തകൻ ബസിന് കല്ലെറിഞ്ഞു..

Spread the love

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

Leave a Reply

You cannot copy content of this page