
ഗുരുവായൂർ : കൈരളി ജംഗ്ഷനിലെ പണി തീരാത്ത കെട്ടിടത്തിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. 35-50 വയസ്സിന് ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.