
കുന്നംകുളം: പന്നിത്തടം സെൻ്ററിൽ വെച്ചു യുവാവിന് വെട്ടേറ്റു.
പന്നിത്തടത്ത് ചിക്കൻ കട നടത്തുന്ന മരത്തംകോട് സ്വദേശി എരവത്തയിൽ വീട്ടിൽ 35 വയസ്സുള്ള ഷെജീറിനാണ് വെട്ടേറ്റത്.
രാത്രി ഇയാളുടെ കടക്ക് മുമ്പിൽ വെച്ച് ഒരു സംഘമാളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ ഷെജീറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിമ്മുമായി ബന്ധപ്പെട്ട് മുൻപ് നടന്ന തർക്കത്തിൻ്റെ പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.