![](https://i0.wp.com/malluchronicle.com/wp-content/uploads/2022/12/Screenshot_20221227_190029.jpg?resize=650%2C355&ssl=1)
ദിവസമായി ദുബായിൽ കനത്ത മഴ പെയ്യുകയാണ്. ഈ പശ്ചാത്തലത്തില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ കുട നിവർന്നു നിൽക്കുന്ന വീഡിയോ ആണ് ഹംദാന്‍ പങ്കുവച്ചത്.
തന്റെ ‘ഫാസ്3’ (https://www.instagram.com/faz3/) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഹംദാൻ ഈ ഗ്രാഫിക് വിഡിയോ ദൃശ്യം പങ്കുവയ്ച്ചത്. യു.എ.ഇയിലുടനീളം ഇന്നലെ മുതൽ മഴ പെയ്യുന്നുണ്ട്. ചൂടിൽനിന്ന് വലിയ ആശ്വാസം ലഭിച്ചതോടെ മഴ ദൃശ്യങ്ങളുമായി മഴയെ ആഘോഷമാക്കുകയാണ് യു.എ.ഇയിലെ ആളുകൾ. ഹംദാന്റെ വിഡിയോയ്ക്കും നിരവധി പേരാണ് ലൈകും കമന്റും റീപോസ്റ്റുമായി സപ്പോർട്ട് നൽകുന്നത്.