ബന്ധുക്കൾ പോലും മടിക്കുന്ന കാലത്ത് സുഹൃത്തിന് കരൾ പകുത്തു നൽകി ഡിവൈഎഫ്ഐ പ്രവർത്തക..

Spread the love

തിരുവനന്തപുരം: സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്ഐ പ്രവർത്തക. സിപിഎം പേരൂർക്കട ഏരിയാ സെക്രട്ടറി എസ്.എസ്. രാജലാലിന് വേണ്ടിയാണ് ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക അവയവദാനം നടത്തിയത്. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു.

W3Schools.com

ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്റെ അനുഭവം വിശദീകരിച്ചുകൊണ്ട് പ്രിയങ്കയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

പ്രിയങ്കയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

ഞാൻ പ്രിയങ്ക. ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കരകുളം മേഖല ജോ.സെക്രട്ടറിയുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എന്റെ ജീവിതത്തിലെ എന്റെ തീരുമാനങ്ങളിലെ പ്രധാന അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നു പൊയ്കൊണ്ടിരിക്കുന്നത്. സിപിഎം പേരൂർക്കട ഏരിയാ സെക്രട്ടറി സ. എസ്.എസ്.രാജലാലിന്റെ അസുഖവിവരങ്ങളെ കുറിച്ച് ചെറുതായി അറിയുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഏണിക്കര ബ്രാഞ്ച് സെക്രട്ടറി സ. പ്രശാന്തേട്ടന്റെ കടയിൽ വെച്ച് രാജ ലാലിന്റെ അസുഖത്തെ കുറിച്ചും ഡോണറെ പറ്റിയുള്ള സംഭാഷണങ്ങളെ കുറിച്ചും കേൾക്കാനിടയായി. കരകുളത്തിന്റെ പ്രിയ നേതാവ്….ഏതു പ്രതിസന്ധിഘട്ടങ്ങളിലും പാർട്ടിയ്ക്കൊപ്പം പാർട്ടിക്കാരനൊപ്പം നിലക്കുന്ന കരകുളത്തിന്റെ പ്രിയപ്പെട്ടവൻ….. പ്രദേശത്തെ ഏത് ജനകീയ പ്രശ്നങ്ങളിലും മുന്നിട്ടു നില്കുന്നവൻ..

വൈകിട്ട് വീട്ടിൽ ചെന്ന് പ്രശാന്തേട്ടനെ വിളിച്ചു ‘എന്റെ കരൾ മാച്ചാവുമെങ്കിൽ ഡോണറാകാൻ ഞാൻ തയ്യാറാണ്’. പ്രശാന്തേട്ടൻ വിശ്വാസമില്ലാതെയാണ് കേട്ടതെങ്കിലും എന്റെ തീരുമാനത്തിലെ സ്ഥൈര്യത കൊണ്ടാകണം കരകുളം ലോക്കൽ സെക്രട്ടറി അജിസഖാവിനോടു സംസാരിക്കുകയുണ്ടായി. എന്റെ തീരുമാനം ഞാൻ സ്വയമെടുത്തതാണന്നും മറ്റു താല്പര്യങ്ങളോ മറ്റുള്ളവരുടെ സ്വാധീനമോ ഒന്നും തന്നെയില്ലന്ന് ഞാൻ ആത്മാർത്ഥമായി തന്നെ പറഞ്ഞു. അതവർക്ക് വിശ്വാസമായതോടെ സർജറിയുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിലേക്ക് കടന്നു. എനിക്ക് ഒരു കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. സർജറി കഴിയുന്നതുവരെ ഡോണർ ആരന്ന് പറയരുതെന്ന്.

എന്റെ കരൾ മാച്ചാണോ, മറ്റു പരിശോധനകൾ എന്നിവയ്ക്കായി ഞാനും അമ്മയും മകളുമായി എറണാകുളം ആസ്റ്ററിലേക്ക്…. റിസൾട്ട് വന്നു…. മാച്ചാണ്. വളരെ സന്തോഷമായി. ഈ സമയത്ത് രാജലാലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണന്നും എത്രയും പെട്ടന്ന് സർജറി വേണമെന്നും ആശുപത്രിയിൽ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 11-ന് എന്നെ അഡ്മിറ്റ് ചെയ്തു. ഡോക്ടർ റിവ്യൂ നടത്തി കാര്യങ്ങളൊക്കെ വിശദമാക്കി. 12-ന് രാവിലെ സർജറി തീരുമാനിച്ചു. മാനസികാവസ്ഥ നല്ല സമ്മർദ്ദത്തിലായിരുന്നു. എന്ത് തന്നെ ആയാലും ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണിതെന്നും ആകെയുള്ള ഒരു ജൻമം കൊണ്ട് ചെയ്യാൻ കഴിയുന്ന ഏറ്റവും നന്മയാണിതെന്നും ഞാൻ ഉറച്ചു വിശ്വസിച്ചു.

ജൂലൈ 12-ന് രാവിലെ ഏകദേശം 12 മണിക്കൂറോളം നീണ്ടു നിന്ന സർജറി. 7 ദിവസം ഐസിയുവിൽ. വേദനകളും അസ്വസ്ഥതകളും സമ്മിശ്രമായി മാറി മറിഞ്ഞ ദിനരാത്രങ്ങൾ…. കുഞ്ഞിനെ കാണാൻ കഴിയാത്ത സങ്കടങ്ങൾ… വേദനകൾ എല്ലാമുണ്ടെങ്കിലും അതിനപ്പുറം വിണ്ണിൽ പാറി പറക്കുന്ന ചെങ്കൊടി നൽകുന്ന ആത്മവിശ്വാസം… അപാരമായ മാനവികതയുടെ സ്നേഹം… പിന്നെ പതിയെ പതിയെ സാധാരണ ദിവസങ്ങളിലേക്ക്……

ഇന്ന് തിരികെ കരകുളത്ത് എത്തി. എസ്.എസ്. രാജലാൽ തിരികെ സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു. ഞാൻ സ്വന്തമായി എടുത്ത തീരുമാനത്തിൽ, പ്രലോഭനങ്ങൾ കൊണ്ട് എന്നെ കൊണ്ടു പോയതാണന്ന് പറഞ്ഞവർ, നിരുത്സാഹപ്പെടുത്തിയവർ, വിമർശിച്ചവർ, ഒറ്റപ്പെടുത്തിയവർ, ഒക്കെയായവർക്കും നന്ദി….. ഒറ്റപ്പെടുത്തി കൂടുതൽ കരുത്തയാക്കിയതിന്…. ചിന്തകൾക്ക് തെളിമ നൽകിയതിന്…. തീരുമാനങ്ങൾക്ക് ഉറപ്പേകിയതിന്….

എന്റെ തീരുമാനങ്ങൾക്ക് ഒപ്പം നിന്നവർക്ക്, സ്നേഹം അറിയിച്ചവർക്ക്, കൂടെ കൂടിയവർക്ക്, പ്രശാന്തേട്ടൻ, അജിസഖാവ്, സിന്ധു ചേച്ചി, എന്റെ മോളെ ഒരു മാസം പൊന്നുപോല നോക്കിയ അജന ചേച്ചിക്ക്, പ്രവീൺ ചേട്ടൻ, അരുൺ ചേട്ടൻ, ആദ്യം മുതൽ ഒപ്പം നിന്ന സിപിഎം തിരുവനന്തപുരം ജില്ലാകമ്മറ്റിക്ക് ജില്ലാ സെക്രട്ടറി സ. ആനാവൂർ നാഗപ്പൻ, സ. കടകംപള്ളി സുരേന്ദ്രൻ, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി, മനക്കരുത്തും ആത്മവിശ്വാസവും നൽകി കൂടെ നിന്ന പ്രിയപ്പെട്ടവർ, കരകുളം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും, കെ.സി.ഇ.എസ് (സി.ഐ.ടി.യു.) പ്രവർത്തകർ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ, എറണാകുളത്തെ പ്രിയ സഖാക്കൾ… പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരായിരം സഖാക്കളോട് സ്നേഹം മാത്രം.

ഒന്നേ പറയാനുള്ളൂ…. ഈ ചെങ്കൊടി കരുത്താണ്… രക്തസാക്ഷികൾ ജീവൻ കൊടുത്തുയർത്തിയ പ്രസ്ഥാനം…. ഇവിടെ ഒരായിരം പേരുണ്ടാകും കരുത്തും കരളും നല്കാൻ…. പ്രിയപ്പെട്ട രാജലാൽ സഖാവേ അങ്ങ് പെട്ടന്ന് കരുത്തനായി വരിക….. ഓരോ കമ്മ്യണിസ്റ്റ് കാരനേയും ഈ നാടിനു വേണം…. കരുത്താകാൻ …. കാവലാളാകാൻ ….. ലാൽ സലാം സഖാക്കളേ….. നമ്മളല്ലാതാര് സഖാക്കളേ……

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page