
കടപ്പുറം: ലൈറ്റ് ഹൗസിനു സമീപം ബൈക്കിൽ നിന്നും തെന്നി വീണു മൂന്ന് പേർക്ക് പരിക്കേറ്റു.
കടപ്പുറം വെളിച്ചെണ്ണപ്പടി സ്വദേശികളായ തെക്കൻ ഹസ്സൻ വീട്ടിൽ നവാസ്(47), നദീറ(38), നദീം(4) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10:30 ഓടെയാണ് അപകടം.
പരിക്കേറ്റ 3 പേരെയും കടപ്പുറം ഷാ ചാരിറ്റബിൾ ട്രസ്റ്റ് പി. എം. മൊയ്ദീൻ ഷാ മെമ്മോറിയൽ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.