‘ആര്‍എസ്എസ് പതാക ഇന്ത്യയുടെ ദേശീയ പതാകയാകും’; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്..

Spread the love

രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ കാവി പതാക ഭാവിയിൽ ഇന്ത്യയുടെ ദേശീയ പതാകയായി മാറുമെന്ന വിവാദ പരാമർശവുമായി കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ കെഎസ് ഈശ്വരപ്പ രംഗത്ത്.

W3Schools.com

കാവി പതാകയോടുള്ള ആദരവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്യാഗത്തിന്റെ പ്രതീകമാണ് കാവി പതാകയാണെന്നും ഈശ്വരപ്പ വ്യക്തമാക്കി. ആര്‍എസ്എസ് പതാക എന്നെങ്കിലും ദേശീയ പതാകയായി മാറുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ത്യാഗത്തിന്റെ ചൈതന്യം കൊണ്ടുവരാന്‍ ആര്‍എസ്എസ് കാവിക്കൊടി മുന്നില്‍ നിര്‍ത്തിയാണ് ആരാധിക്കുന്നതെന്ന് ഈശ്വരപ്പ പറഞ്ഞു. ഭരണഘടനയനുസരിച്ച് ത്രിവര്‍ണ്ണ പതാകയാണ് ദേശീയ പതാകയെന്നും ത്രിവര്‍ണ്ണ പതാകയ്ക്ക് നല്‍കേണ്ട ബഹുമാനം നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈശ്വരപ്പ മുന്നും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഒരു ദിവസം ചെങ്കോട്ടയില്‍ കാവി പതാക ഉയരുമെന്നും ഈശ്വരപ്പയുടെ മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ഞങ്ങള്‍ എല്ലായിടത്തും കാവി പതാക ഉയര്‍ത്തും.

ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്നായിരന്നു ഈശ്വര്‍പ്പയുടെ പ്രസ്താവന. ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം കര്‍ണാടക നിയമസഭയിലും തെരുവിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Related Posts

ഡിവൈഎഫ്‌ഐ തയ്യാറാക്കിയ പോസ്റ്റർ വിവാദത്തിൽ.

Spread the love

കണ്ണൂർ: ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ പരിശീലനക്യാമ്പിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റർ വിവാദത്തിൽ.

അടിമാലി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ് ; പഞ്ചായത്ത് പ്രസിഡന്റായി 22കാരി..

Spread the love

അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത സജിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്

രാജിവച്ചതിൽ അഭിമാനിക്കുന്നു ;സജി ചെറിയാൻ,ഉഷാ ജോര്‍ജിന്റെ കൊന്തശാപം’ നാലാം ദിവസം ഒന്നാം ‘വിക്കറ്റ്’ വീണെന്ന് സോഷ്യല്‍മീഡിയ..

Spread the love

രാജിവച്ചതിൽ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാൻ. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാൻ പറഞ്ഞു.

രണ്ട് വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ വീണ്ടും പന്തുരളും

Spread the love

ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസൺ കൊച്ചിയിൽ വമ്പൻ പോരാട്ടത്തോടെ തുടങ്ങും

സജി ചെറിയാൻ രാജി വയ്ക്കില്ല, തൽക്കാലം രാജി വേണ്ടെന്ന് പാർട്ടിയിൽ ധാരണ

Spread the love

സജി ചെറിയാൻ വിഷയം കോടതി പരിഗണിക്കുന്നതുവരെ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഐഎം നേതൃത്വം. സജി ചെറിയാന്റെ രാജിയിൽ അന്തിമ തീരുമാനമെടുക്കാൻ സമയമായിട്ടില്ലെന്നാണ് സിപിഐഎം കരുതുന്നത്.

‘ഇവനെ പിടികൂടുന്നത് വരെ എല്ലാവരിലേക്കും എത്തിക്കുക’ ; വിദ്യാർത്ഥിയെ മർദിക്കുന്ന വീഡിയോക്ക് പിന്നിൽ..

Spread the love

ഇവനെ പിടികൂടുന്നത് വരെ എല്ലാവരിലേക്കും എത്തിക്കുക’ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്ന ഒരു വീഡിയോയുടെ കൂടെയുള്ള കുറിപ്പാണിത്.

Leave a Reply

You cannot copy content of this page