എഎ റഹീമിനും എം സ്വരാജിനും തടവ് ശിക്ഷ വിധിച്ച് കോടതി..
എസ്എഫ്ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
എസ്എഫ്ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
തൃശൂര്‍ കേരള വര്‍മ്മ കോളേജ് യൂണിയന് ചെയര്‍മാനായി എസ്എഫ്ഐ സ്ഥാനാർത്ഥി കെഎസ് അനിരുദ്ധൻ തെരഞ്ഞെടുക്കപ്പെട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച റീ കൗണ്ടിങ്ങില്‍ 3 വോട്ടിനാണ് അനിരുദ്ധൻ വിജയം നേടിയത്. കഴിഞ്ഞ മാസം നടന്ന കോളേജ് യൂണിയന് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനെ ചൊല്ലി എസ്.എഫ്.ഐ , കെ.എസ്.യു പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു.
ആലുവയിൽ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന നിർദേശവുമായി പൊലീസ്. ഭക്ഷണം മറ്റുസ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ വിൽക്കാം. കട ഉടമകൾക്ക് ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് നൽകിയത്.
നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ചീഫ്സെക്രട്ടറിയ്ക്ക് ബാലാവകാശ കമ്മിഷൻ നോട്ടിസ് അയച്ചിരിക്കുകയാണ്
മട്ടന്നൂരിൽ നടന്ന നവകേരള സദസ്സിൽ കൂടുതൽ സംസാരിച്ച കെ.കെ.ശൈലജയ്ക്ക് മുഖ്യമന്ത്രിയുടെ വിമർശനം. സ്ഥലം എംഎൽഎയായ കെ.കെ.ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ അധ്യക്ഷ. ശൈലജ കൂടുതൽ സമയം സംസാരിച്ചത് കൊണ്ട് മന്ത്രിമാർക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
മുന്‍ എം.എല്‍.എയുമായ ആര്. രാമചന്ദ്രന് അന്തരിച്ചു. 75വയസായിരുന്നു. ഇന്ന് പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുത്തു. ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം. നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്റാണ്. കാസർഗോട്ടെ വ്യവസായ പ്രമുഖനാണ്. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ രാഹുൽ മാങ്കൂട്ടത്തിലിന് വിജയം. 221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്.
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യാർഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അരലക്ഷത്തോളം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് സിപിഐഎമ്മിന്റെ അവകാശവാദം.
You cannot copy content of this page