![](https://i0.wp.com/malluchronicle.com/wp-content/uploads/2022/02/image28329.jpg?resize=650%2C366&ssl=1)
മണ്ണുത്തി: നടത്തറ ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
വടൂക്കര നെല്ലിപറമ്പിൽ അനന്തു (18), കരൂപ്പടന്ന സ്വദേശി ബാബു (21) എന്നിവർക്കാണ് പരിക്കേറ്റത്. അനന്തുവിനെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ഭാഗത്തുനിന്ന് വന്ന ഇവരുടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.