
നടൻ ടൊവിനോ തോമസിന് പരിക്ക്. സിനിമ ചിത്രീകരണത്തിനിടെ അക്വേറിയം പൊട്ടി വീണാണ് താരത്തിന് പരിക്കേറ്റത്. ‘നടികർ തിലകം’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായത്.
ടൊവിനോ ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുറിവിൽ തുന്നൽ വേണ്ടി വന്നതിനാൽ താരത്തിന് ഡോക്ടർമാർ രണ്ട് ആഴ്ച വിശ്രമം നിർദേശിച്ചു.
പെരുമ്പാവൂരിൽ വെച്ചായിരുന്നു ‘നടികര്‍ തിലക’ത്തിന്റെ ചിത്രീകരണം. ടൊവിനോ തോമസിന് പരുക്കേറ്റതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തല്ക്കാലം നിര്‍ത്തിവെച്ചു.
പരുക്ക് ഗുരുതരമല്ലെന്നും നടൻ വിശ്രമത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ലാൽ ജൂനിയർ ആണ് .