കേച്ചേരി: വേലൂർ തയ്യൂരിൽ കിടക്ക നിർമ്മാണ കമ്പനിയിൽ തീപിടുത്തം, നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് തീ അണയ്ക്കുന്നതിനിടയിൽ പൊള്ളലേറ്റു.
തയ്യൂരിൽ പ്രവർത്തിക്കുന്ന ആബേൽ ഇൻഡസ്ട്രീസ് കിടക്ക നിർമ്മാണ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 2.30 നാണ് തീപ്പിടുത്തം ശ്രദ്ധയിൽപ്പെട്ടത്.
കുന്നംകുളം, വടക്കാഞ്ചേരി എന്നിവടങ്ങളിൽ നിന്ന് ആറ് യൂണിറ്റ് ഫയർ ഫോഴ്സത്തി രാവിലെ ഏഴ് മണിയോടെയാണ് തീ അണക്കാനായത്.