കടപ്പുറം: ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു.
എൽഡിഎഫ് വാർഡായിരുന്ന തൊട്ടാപ്പ് ഉപതെരഞ്ഞെടുപ്പോടെ 84 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.
യുഡിഎഫ് സ്ഥാനാർഥി സുനിത 539 വോട്ട് നേടി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി രജിത 455 വോട്ടും,എസ്ഡിപിഐ സ്ഥാനാർഥി ബാലൻ 34 വോട്ടും നേടി. ബിജെപി യുടെ ലജീഷിന് 21 വോട്ടുകൾ ലഭിച്ചു.
നിലവിൽ ലീഗിന്റെ ശക്തി കേന്ദ്രമായ കടപ്പുറം പഞ്ചായത്തിൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു കിട്ടിയതോടെ ആവേശത്തിലാണ് പാർട്ടി പ്രവർത്തകർ.