
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ 1,18 വാർഡുകൾ ഉൾപ്പെടുത്തി വാടാനപ്പള്ളി പഞ്ചായത്തിലെ 18ആം വാർഡിൽ ശാന്തി റോഡിൽ ക്ഷീരോത്പാദക സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു.
വാർഡ് മെമ്പർ നൗഫൽ വലിയകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസാർ ഉൽഘാടന കർമ്മം നിർവഹിച്ചു. ക്ഷീര വികസന ഓഫീസർ സ്മിത,വെറ്റിനറി ഡോക്ടർ പ്രീത, സി ഡി എസ് ലീന, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ഷീര സംഘം പ്രസിഡൻറ് രമേശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി ബിന്ദുമധു നന്ദി പറഞ്ഞു.