![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/924024-aplikasi-facebook-whatsapp-dan-instagram-down-1-1432019-1.jpg?resize=650%2C365&ssl=1)
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ പണി മുടക്കി. ലോകത്തെ വിവിധ കോണുകളിൽ ഇവ ലഭിക്കുന്നില്ല എന്ന പരാതിയുമായി നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ രംഗത്തെത്തി.
വൈകീട്ട് 7 മണിക്ക് ശേഷം ചിലയിടങ്ങളിൽ പ്രശ്നം അനുഭവപ്പെട്ടിരുന്നെങ്കിലും രാത്രി 9 മണിയോടെയാണ് കൂടുതൽ പേർക്ക് വാട്സാപ്പും, ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാമും ഉപയോഗിക്കാൻ കഴിയാതെയായത്.
സോഷ്യൽ മീഡിയ പ്ലാറ്ഫോമുകൾ പണിമുടക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. പ്രശ്നം ഉടൻ തന്നെ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രധാന സോഷ്യൽ മീഡിയ മെസ്സേജിങ് ആപ്ലിക്കേഷനുകളായ വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ നിലച്ചതോടെ സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകളെ ആശ്രയിക്കുകയാണ് ഉപയോക്താക്കൾ.
“ചില ഉപയോക്താക്കൾക്ക് വാട്സാപ്പ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എല്ലാം സാധാരണഗതിയിൽ ആക്കുവാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ പ്രശ്നം പരിഹരിച്ചുവെന്ന വിവരം നിങ്ങളുമായി പങ്കുവെക്കുന്നതാണ്” എന്നായിരുന്നു വാട്സാപ്പിന്റെ ഔദ്യോഗിക ട്വീറ്റ്.