ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

ചാവക്കാട്: ചാവക്കാട് നഗരത്തിൽ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കുന്നു.

W3Schools.com

ജൂൺ ഒന്ന് മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കുന്നത്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിലവിലെ ഗതാഗത സംവിധാനം പഠന വിധേയമാക്കി സമര്‍പ്പിച്ച റിപ്പോർട്ടിന്മേലാണ് പരിഷ്ക്കരണം നടപ്പിലാക്കുന്നത്.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് ക്രമീകരണ സമിതി താഴെ പറയും പ്രകാരം  പരിഷ്കാരങ്ങളാണ് ജൂൺ ഒന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.

   1.ചാവക്കാട് മെയിന്‍ ജംഗഷനില്‍ നിന്നും_ തുടങ്ങി ഏനാമാവ് റോഡിലൂടെ പൊന്നറജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് തെക്കേ ബൈപാസ് വഴി ചേറ്റുവ റോഡിലൂടെ ചാവക്കാട് മെയിന്‍ ജംഗ്ഷന്‍ വരെയുള്ള റോഡ് വണ്‍വേ ആക്കുന്നതിന് തീരുമാനിച്ചു.

2. പൊന്നാനി ഭാഗത്തു  നിന്നും എറണാകുളം ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ചാവക്കാട് സെന്‍ററില്‍ നിന്നും ചാവക്കാട് ഏനാമാവ് റോഡിലൂടെ വന്ന് പൊന്നറ ജംഗ്ഷനില്‍ നിന്നും  വലത്തോട്ട് തിരിഞ്ഞ് തെക്കേ ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് തിരിഞ്ഞ് പോകേണ്ടതും പൊന്നാനി ഭാഗത്തുനിന്നും കുന്നംകുളം, ഗുരുവായൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നിലവിലെ സ്ഥിതി തുടരേണ്ടതുമാണ് (ഫ്രീ ലെഫ്റ്റ്).

3. എം.ആര്‍.രാമന്‍ സ്കൂള്‍ മുതല്‍ വഞ്ചിക്കടവ് റോഡ് വരെ ഇരുചക്ര,മുച്ചക്ര വാഹനങ്ങള്‍ക്ക് ഇരുവശത്തേക്കും യാത്ര അനുവദിക്കുന്നതാണ്. മറ്റു വാഹനങ്ങള്‍ക്ക് നിലവിലെ വണ്‍വേ സംവിധാനം തുടരും(ചാവക്കാട് സെന്‍റര്‍ മുതല്‍ എം.ആര്‍ രാമന്‍ സ്കൂള്‍ വരെ).

4. ഏനാമാവ് റോഡില്‍ നിന്നും വരുന്ന എല്ലാ വാഹനങ്ങളും പൊന്നറ ജംഗ്ഷനില്‍ നിന്ന് ഇടത് തിരിഞ്ഞ്  തെക്കേ ബൈബാസ് വഴി പോകേണ്ടതും ബസ്സുകള്‍ സ്റ്റാന്‍റില്‍ പ്രവേശിച്ച് തെക്കേ ബൈപാസ് വഴി പോകേണ്ടതുമാണ്.

5. എറണാകുളം ഭാഗത്തുനിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ചാവക്കാട് സെന്‍ററില്‍ പ്രവേശിച്ച് യാത്ര തുടരേണ്ടതും  ബസ്സുകള്‍ ചാവക്കാട് സെന്‍ററില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഏനാമാവ് റോഡിലൂടെ  ബസ് സ്റ്റാന്‍റില്‍ പ്രവേശിച്ച് തെക്കേ ബൈപാസ്സ് വഴി മെയിന്‍ ജംഗഷനില്‍ എത്തേണ്ടതാണ്.തെക്കേ ബൈപാസ്സില്‍ ബസ്സുകള്‍ക്ക്  സ്റ്റോപ്പ് അനുവദിക്കുന്നതല്ല.

തുടങ്ങിയ മാർഗ നിർദേശങ്ങളാണ് ഗതാഗത പരിഷ്ക്കരണത്തിന്റെ ഭാഗമായി അധികൃതർ നൽകിയിരിക്കുന്നത്.≥

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page