
ചാവക്കാട്: തീരദേശ നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്ന മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ് വേണമെന്ന ആവശ്യം ഇപ്പോൾ സഫലമായിരിക്കുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോകുന്ന രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും യാത്ര പ്രയാസങ്ങളൾക്ക് അറുതി വരുത്താൻ
രണ്ട് കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസുകളാണ് ഇന്ന് ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് പുതിയതായി ആരംഭിച്ചത്.
കടപ്പുറം മുനക്കക്കടവിൽ നിന്നും, അണ്ടത്തോട് നിന്നുമാണ് കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങിയിരിക്കുന്നത്. രാവിലെ 7:30 നു കടപ്പുറം മുനക്കക്കടവിൽ നിന്നും പുറപ്പെടുന്ന ബസ് സർവീസ് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഫ്ലാഗ് ഓഫ് ചെയ്തു
ഉത്ഘാടന ചടങ്ങിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ, വാർഡ് മെമ്പർമാരായ സമീറ ഷെരീഫ്, മുഹമ്മദ് മാഷ് സാംസ്ക്കാരിക,സാമൂഹിക,രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കടപ്പുറം മുനക്കക്കടവിൽ നിന്നും ചാവക്കാട്-പാവറട്ടി-പാങ്-മുണ്ടൂർ വഴിയാണ് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുക.