വടക്കാഞ്ചേരി: തൃശൂർ ജില്ലയിലെ മുള്ളൂർക്കര വാഴക്കോട് മഹല്ല് ഖത്തീബ് നമസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു.ഇന്നലെ 3:45 ന് അസർ നിസ്കാരത്തിനു മുമ്പായി സുന്നത് നിസ്കരിക്കുന്നതിനിടെയാണ് സംഭവം.
അഞ്ചു വർഷമായി വാഴക്കോട് മഹല്ല് ജുമാമസ്ജിദിൽ ഖത്തീബായി സേവനം ചെയ്യുന്ന കൊട്ടാരത്തോടി ഞൗളങ്ങാട് അബ്ദുസ്സമദ് സഖാഫിയാണ് (44) മരിച്ചത്.കൊട്ടാരത്തോടി ഞൗളങ്ങാട് അബ്ദുല്ലയുടെ മകനാണ്. ഇദ്ദേഹത്തിെൻറ ജ്യേഷ്ഠൻ രണ്ടുമാസം മുമ്പ് കുഴഞ്ഞുവീണ് മരിച്ചിരുന്നു.
തിരുവേഗപ്പുറ സ്വദേശിയായ ഇദ്ദേഹം പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂർ മരുതൂരിലാണ് താമസിക്കുന്നത്. ഭാര്യ: ഉമ്മുകുൽസു. മക്കൾ: അബ്ദുല്ല മിദ്ലാജ്, മുഹമ്മദ് മിൻഹാജ്.