![](https://i0.wp.com/malluchronicle.com/wp-content/uploads/2023/08/image28429.jpeg?resize=650%2C434&ssl=1)
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക്സ് മെഡലിസ്റ്റുമായ നീരജ് ചോപ്ര ഫൈനലിൽ. ആദ്യ ശ്രമത്തിൽ തന്നെ നീരജ് ഫൈനലുറപ്പിച്ചു. 88.77 മീറ്റർ ദൂരത്തേക്കാണ് താരം ജാവലിൻ എറിഞ്ഞത്.
83 മീറ്ററായിരുന്നു ഫൈനലിൽ പ്രവേശിക്കാനുള്ള ദൂരം. ആദ്യ ശ്രമത്തിൽ ഇതുവരെ ആരും ഈ ദൂരം കടന്നിട്ടില്ല
യോഗ്യത റൗണ്ടിലെ ആദ്യശ്രമത്തിലാണ് നീരജിന്റെ ഫൈനല്‍ പ്രവേശനം. നീരജ് ഒളിമ്പിക്സ് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവുമാണ്.
ലുസൈല്‍ ഡയമണ്ട് ലീഗില്‍ 87.66 മീറ്റര്‍ ദൂരമാണ് നീരജ് ജാവലിന്‍ എത്തിച്ചത്. ജാവലിനില്‍ 90 മീറ്റര്‍ റെക്കോര്‍ഡ് നേടുകയെന്നാതാണ് ലക്ഷ്യമെന്ന് നീരജ് നേരത്തെ പറഞ്ഞിരുന്നു.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആകെ രണ്ട് മെഡല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ ഒരാള്‍ നീരജ് ചോപ്ര ആണ്. 2022 ല്‍ ഒറിഗോണില്‍ വെച്ചാണ് നീരജിന്റെ നേട്ടം. ഒരു വര്‍ഷത്തിന് ശേഷം നീരജ് സ്വര്‍ണ്ണ മെഡലിലൂടെ നേട്ടം ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.