പാവിട്ടപ്പുറം : പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്& സ്പോർട്സ് ക്ലബ്ബ് ബാഡ്മിന്റൺ കോർട്ട് ആലംകോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് “ഷഹീർ കെ.വി” നിർവഹിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് ക്ലബ്ബിനു കീഴിൽ പരിപാടി സംഘടിപ്പിച്ചത്.
ഇതോടൊപ്പം വേദിയിൽ വെച്ച് പഞ്ചായത്ത് പ്രഡിഡന്റ് ക്ലബ്ബിന്റെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ഗാലപ്പ് ആരോഗ്യ ശൂചിത്വ സാക്ഷരത പദ്ധതിയുടെ ഭാഗമായ ക്ലീൻ സിറ്റി പാവിട്ടപ്പുറത്തിൽ അണിനിരണവർക്ക് പഞ്ചായത്ത് പ്രസിഡന്റ് സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു. നാടിന്റെ വികസനത്തിന് അനുയോജ്യമായ ശ്ലാഘനീയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിൽ ക്ലബ്ബിന് അഭിന്ദനങ്ങൾ നൽകുന്നതോടൊപ്പം ക്ലബ്ബിന് തന്റെ എല്ലാവിധ സഹകരണവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബ് പ്രസിഡന്റ് റഷീദ് കെഎം, സെക്രട്ടറി സുബൈർ സിന്ദഗി, സ്പോർട്സ് ഡവലപ്മെന്റ് മാനേജർ മുനീർ കെ. എം എന്നിവർ ചേർന്നു ഏറ്റു വാങ്ങി. വൈസ് പ്രസിഡന്റ് ആഷിഫ്, ജോയിന്റ് സെക്രട്ടറി ഫറുഖ് ബാഷ് അലി, ഹമദ്,ജഹ്ഫർ,ഷാനു, മുജീബ്, അബൂബക്കർ കെ എം,കുഞ്ഞോൻ,അർഷാദ് പി എച്, തുടങ്ങിയ ക്ലബ്ബ് മെമ്പർമാരും, നാട്ടുകാരും പൗര പ്രമുഖരും പങ്കെടുത്തു.