![](https://i0.wp.com/malluchronicle.com/wp-content/uploads/2023/10/Picsart_23-10-19_08-28-19-331.png?resize=650%2C392&ssl=1)
തൃശൂർ:ബലാത്സംഗ കേസിൽ മരത്താക്കര സ്വദേശിക്ക് 13 വർഷം കഠിനതടവും 76000 രൂപ പിഴയും ശിക്ഷ.
മരത്താക്കര കൊടിയത്ത് വീട്ടിൽ ലോയിഡിനെ (35) ആണ് തൃശൂർ അതിവേഗ സ്പെഷൽ പോക്സോ നമ്പർ രണ്ട് ജഡ്ജ് ജയപ്രഭു കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
പാർട്ണർഷിപ്പ് വ്യവസ്ഥയിൽ യുവതിയും ലോയിഡും തമ്മിൽ സ്ഥാപനം തുടങ്ങുകയും നടത്തിപ്പിനായി തൃശൂരിൽ ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയെ 2015 മുതൽ 2017 വരെയുള്ള കാലയളവിൽ വിവാഹ വാഗ്ദാനം നൽകി പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്തതയാണ് പറയുന്നത്.
ഫ്ലാറ്റിൽ വെച്ച് യുവതിയെ ഉപദ്രവിക്കുകയും സ്ഥാപനത്തിന്റെ ആവശ്യത്തിലേക്ക് എന്ന് പറഞ്ഞ് പലതവണയായി യുവതിയിൽ നിന്നും ചതിച്ചും വഞ്ചിച്ചും മൂന്നരലക്ഷം രൂപ കൈക്കലാക്കിയെന്നുമാണ് കണ്ടെത്തൽ.