
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവർ സിഐ എസ് എഫ് കസ്റ്റഡിയിൽ. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ പൊലീസ് കേസെടുക്കും. ഏത് വകുപ്പ് ചുമത്തണമെന്ന കാര്യത്തിൽ നിയമപരിശോധന നടത്തും. ഇവരെ വലിയതുറ പൊലീസിന് കൈമാറും.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
അതേസമയം യുവാക്കളെ വിമാനത്തില്‍ പ്രവേശിപ്പിച്ചതില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് എയർപോർട്ട് എസ് എച്ച് ഒ ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും പരിശോധിച്ചിരുന്നെന്നും ഈ യുവാക്കളുടെ ആവശ്യം ന്യായമായിരുന്നു. അതാണ് കയറ്റി വിട്ടതെന്നാണ് എയർപോർട്ട് പൊലീസ് ആവർത്തിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായും എയർപോർട്ട് പൊലീസും പറയുന്നു.