![](https://i0.wp.com/malluchronicle.com/wp-content/uploads/2023/06/crocodile-that-killed-teen-pulled-out-of-water-beaten-to-death-1.jpg?resize=650%2C321&ssl=1)
പുതുതായി വാങ്ങിയ മോട്ടോർ സൈക്കിൾ പൂജിക്കാനായി ഗംഗാജലം എടുക്കാന്‍ എത്തിയ 14 കാരനെ ജീവനോടെ ഭക്ഷിച്ച് മുതല . പിന്നാലെ മുതലയെ നദിയിൽ നിന്നും പുറത്തെടുത്ത് നാട്ടുകാർ അടിച്ചുകൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂർ ദിയാരയിൽ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അങ്കിത് കുമാറാണ് മുതലയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.
അങ്കിത് കുമാറിന് അവന്റെ കുടുംബം പുതിയ മോട്ടോർ സൈക്കിൾ വാങ്ങി നൽകുകയായിരുന്നു. പിന്നാലെയാണ് അവൻ അതുമായി ഗംഗയിലെത്താൻ തീരുമാനിക്കുന്നത്. കുടുംബം കുളിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ മുതല വെള്ളത്തിനടിയിലേക്ക് വലിച്ചിടുന്നതും അവനെ ജീവനോടെ തിന്നുന്നതും.
ഒരു മണിക്കൂറിന് ശേഷമാണ് കുടുംബത്തിന് അങ്കിതിന്റെ ശരീരാവശിഷ്ടങ്ങൾ ഗംഗയിൽ നിന്നും കണ്ടെത്താൻ സാധിക്കുന്നത്. പിന്നാലെ, രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും പുഴയിൽ നിന്നും മുതലയെ വലിച്ച് കരയിലേക്കിട്ടു.
തുടർന്ന് വടിയും മറ്റ് ഉപയോഗിച്ച് കൊണ്ട് മുതലയെ തല്ലിക്കൊല്ലുകയും ആയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. മുതല ചത്തു എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് നാട്ടുകാർ അക്രമം അവസാനിപ്പിച്ചത്.