
സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നലെ ഒരു ഗ്രാമിന് 5470 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്നും സ്വർണ വിപണനം അതേ വിലയിൽ ആണ് തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 43,760 രൂപയുമാണ്.
തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സ്വർണവില ഇന്നലെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്നലെ ഉയർന്നത്. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് 20 രൂപ വർദ്ധിച്ചിരുന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4545 രൂപയുമാണ്.
മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.