![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/1681632031770.jpg?resize=650%2C488&ssl=1)
തളിക്കുളം: കൊപ്രക്കളത്ത് ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കാർ യാത്രക്കാരിയുടെ മൂന്ന് പവന്റെ മാല കവർന്നയാളെ നാട്ടുകാർ കയ്യോടെ പിടികൂടി.
കാഞ്ഞാണി അമ്പലക്കാട് ബാബു(40)നെ യാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് സ്കൂട്ടറിൽ അതു വഴി വന്ന ബാബു രക്ഷാ പ്രവർത്തനത്തിനിടെയാണ് അപകടത്തിൽപ്പെട്ട വയാധികയുടെ കാറിനുള്ളിൽ ഊരി വീണ മാല മോഷ്ടിച്ചത്.
തുടർന്ന് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ തടഞ്ഞുവെച്ച് പോലിസിലേൽപ്പിച്ചു. പിന്നീട് അരയിൽ ഒളിപ്പിച്ച നിലയിൽ മാല പോലീസ് കണ്ടെടുത്തു.