
തൃശൂർ: അടിപിടിക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ 15 വർഷങ്ങൾക്ക് ശേഷം കൊരട്ടി പൊലീസ് പിടികൂടി.
ചൗക്ക കണക്കശേരി കിഷോർ ബാബു (39)വിനെയാണ് എസ്എച്ച്ഒ ബി.കെ.അരുൺ അറസ്റ്റ് ചെയ്തത്.
2008 ൽ കുലയിടം ബേക്കറി ജംക്ഷനിൽ വച്ച് ആന്റണി എന്നയാളെ ഓട്ടോ തടഞ്ഞു നിർത്തി കല്ലുകൊണ്ട് മുഖത്ത് ഇടിച്ചു പരുക്കേൽപ്പിച്ചതായാണ് കേസ്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ പലയിടങ്ങളിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.