![](https://i0.wp.com/malluchronicle.com/wp-content/uploads/2022/12/Picsart_22-12-06_15-05-06-265.jpg?resize=640%2C359&ssl=1)
കേച്ചേരി:ചൂണ്ടൽ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തൂവാനൂർ ചോട്ടിലപ്പാറ യിൽ 25 ഓളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.
ചൂണ്ടൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ തൂവനൂർ ചോടറ്റിലപ്പാറയിലെ 25 ഓളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റത്.
സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് കടന്നൽ കൂട്ടത്തിന്റെ അക്രമം ഉണ്ടായത്.
പരിക്കേറ്റവരെ കേച്ചേരി അക്ട്സ് ആംബുലൻസ് പ്രവർത്തകരും കൂനംമൂച്ചി സർവീസ് സഹകരണ ബാങ്ക് ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാൾ ഐസിയു വിലാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.