
72 കാരനായ വായോധികനെ നാൽപത് മുതലകൾ ചേർന്ന് കടിച്ചു കീറി കൊന്നു. കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ഇത്തരമൊരു അതി ദാരുണമായ സംഭവം നടന്നത്.
ഫാമിൽ മുതല മുട്ടയിട്ടതിനെ തുടർന്ന് മുതലയെ കോൽ ഉപയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ കോൽ കൊണ്ട് മുതല വയോധികനെ കൂട്ടിലേക്ക് വലിക്കുകയായിരുന്നു. തുടർന്ന് ഫാമിലേക്ക് വീണ വയോധികനെ മുതലകൾ കടിച്ചുകീറി.
വയോധികൻ മരണപ്പെടുന്നത് വരെ ഫാമിലുള്ള 40 മുതലകളും ചേർന്ന് ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്. അതിലൊരു മുതല വയോധികന്റെ കൈ കടിച്ചെടുത്ത് ഭക്ഷിക്കുകയും ചെയ്തു.
സീം റീപ്പിൽ നിരവധി മുതല ഫാമുകളാണ് ഉള്ളത്. മുട്ട, തൊലി, ഇറച്ചി എന്നിവയ്ക്കാണ് മുതല ഫാം പ്രവർത്തിക്കുന്നത്