അരുണാചൽപ്രദേശ് സംഘം തൃശൂരിൽ; എത്തിയത് വികേന്ദ്രീകൃത ആസൂത്രണം പഠിക്കാൻ.

Spread the love

വികേന്ദ്രീകൃത ആസൂത്രണം പഠിക്കുന്നതിനുവേണ്ടി ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ 30 അംഗ അരുണാചൽപ്രദേശ് സംഘം കിലയുടെ ആഭിമുഖ്യത്തിൽ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്‌ ഓഫീസും അനുപൂരക സ്ഥാപനങ്ങളും സന്ദർശിച്ചു.

പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗം , പദ്ധതി രൂപീകരണവും തുക ചെലവഴിക്കലും സംബന്ധിച്ച് പഞ്ചായത്ത്‌ സെക്രട്ടറി കെ എ അൻസാർ അഹമ്മദ് വിശദമായി ക്ലാസെടുത്തു. ജനപ്രതിനിധികളും സ്റ്റാഫ്‌ അംഗങ്ങളുcമായി ആശയ സംവാദം നടത്തി.

കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയുടെ പ്രവർത്തനത്തെ സംഘം മുക്തകണ്‌ഠം പ്രശംസിച്ചു. അരുണാചൽ പ്രദേശിനെ പോലുള്ള ഒരു സംസ്ഥാനത്ത്‌ ഇത്തരം വികേന്ദ്രീകൃത പ്രക്രിയകൾ വിദൂര സ്വപ്നം മാത്രമാണെന്ന് അവർ അഭിപ്രായപെട്ടു.

പ്രസിഡന്റ്‌ ഗിരിജ മേലെടത്ത്, വൈസ് പ്രസിഡന്റ്‌ ബി കെ തങ്കപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..

Spread the love

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

Leave a Reply

You cannot copy content of this page