![](https://i0.wp.com/malluchronicle.com/wp-content/uploads/2022/08/500x300_1675470-monkey-pox.jpg?resize=500%2C300&ssl=1)
മലപ്പുറം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ 30കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ജൂലൈ 27ന് യുഎഇയിൽ നിന്നും നാട്ടിലെത്തിയതാണ് ഇയാൾ. ഇദ്ദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രോഗിയുമായി സമ്പർക്കമുള്ള അമ്മ, അച്ഛൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ 35കാരനും നേരത്തെ മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഇത് രണ്ടാമത്തെ കുരങ്ങ് വസൂരി പോസിറ്റീവ് കേസ് ആണ് മലപ്പുറം ജില്ലയിൽ സ്ഥിരീകരിക്കുന്നത്.