![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/image_search_1650280840253.jpg?resize=650%2C325&ssl=1)
കോഴിക്കോട് താമരശ്ശേരിയിൽ ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് പോകുന്ന പെൺകുട്ടികളെ കടന്നുപിടിച്ച യുപി സ്വദേശി അറസ്റ്റിൽ. ബൈക്കിലെത്തിയ പ്രതി ട്യൂഷൻ കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികളെ കടന്നുപിടിക്കുകയായിരുന്നു.
ഉത്തർ പ്രദേശിലെ മുറാദാബാദ് ജില്ലയിൽ ഓബ്രി സ്വദേശിയായ സൽമാൻ (22)നെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. പോക്സോ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിദ്യാർത്ഥിനികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിക്കൂടിയ നാട്ടുകാർ പിന്തുടർന്ന് പിടിക്കൂടുകയായിരുന്നു. താമരശ്ശേരി പി സി മുക്കിന് സമീപത്തെ പോക്കറ്റ് റോഡിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.