![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/image_search_1656857739104.jpg?resize=650%2C366&ssl=1)
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കടുത്ത നടപടി. എസ്എഫ്ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. തൃശൂരില്‍ ചേര്‍ന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
അതേസമയം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കാനും യോഗം തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി നേരത്തെ പരിശോധന നടത്തിയിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ ദേശീയ തലത്തില്‍ ഫലപ്രദമായ ഇടപെടാല്‍ രാഹുല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാഹുലിന്റെ ഓഫീസ് തല്ലിതകര്‍ത്തത്.
നേരത്തെ തന്റെ ഓഫീസല്ല വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് തകര്‍ത്തതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. അവര്‍ കുട്ടികളാണെന്നും, അവരോട് ക്ഷമിക്കുന്നതായും രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസ് ഇപ്പോഴും പ്രക്ഷോഭത്തിലാണ്. ദേശീയ തലത്തില്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. രാഹുലിന്റെ ഓഫീസില്‍ വാഴ വെച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. കല്പറ്റയിലുള്ള രാഹുലിന്റെ ഓഫീസില്‍ അതിക്രമിച്ച കയറിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് തകര്‍ത്ത ശേഷം, ഷട്ടറിടുകയും ചെയ്തിരുന്നു. വാഴ വെച്ചതിന് ഇതിനിടയിലായിരുന്നു.