71,000 വിലയുള്ള വണ്ടിക്ക് ഫാൻസി നമ്പർ വാങ്ങിയത് 15.44 ലക്ഷം രൂപ മുടക്കി..

Spread the love

പല കാറുകളിലും ഇരുചക്ര വാഹനങ്ങൾക്കുമെല്ലാം ഇപ്പോൾ രസകരമായ ഫാൻസി നമ്പറുകൾ ഉണ്ട്. വ്യത്യസ്തമായ ഫോണ്ടുകളിൽ എംബോസ് ചെയ്‌തിരിക്കുന്ന നമ്പര്‍ ദൂരെ നിന്ന് പോലും തിരിച്ചറിയാനാകും വിധത്തിലാകും ഉണ്ടാവുക. ഒരു ലക്ഷത്തിൽ താഴെ മാത്രം വിലയുള്ള വാഹനത്തിന് ഫാൻസി നമ്പറിനായി 15.44 ലക്ഷം രൂപ മുടക്കിയാൽ അതിനെ എന്ത് വിളിക്കും! ചണ്ഡീഗഡിലാണ് സംഭവം.

ഹോണ്ട ആക്ടീവ ഉയമസ്ഥതയിലുള്ള ഒരാളാണ് സിഎച്ച് 01- സിജെ-0001 എന്ന ഫാൻസി നമ്പറിന് ആണ് ഇത്ര വലിയ വില നൽകിയത്. പുതിയ ആക്ടിവക്ക് നമ്പർ ഉപയോഗിച്ച ശേഷം പിന്നെ കാറിനായി ഉപയോഗിക്കാനായിരിന്നു വാഹന ഉടമയുടെ പദ്ധതി. പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്ത പ്രകാരം വാഹനം വാങ്ങാൻ ആകെ ചെലവ് 71,000 രൂപ മാത്രമാണ്.

ചണ്ഡീഗഡ് രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിംഗ് അതോറിറ്റി ഏപ്രിൽ 14 മുതൽ 16 വരെ സിഎച്ച്01-സിജെ സീരീസിലെ ഫാൻസി നമ്പറുകൾക്കും അവശേഷിക്കുന്ന മറ്റ് നമ്പറുകൾക്കുമായി ഒരു ലേലം നടത്തിയി. 378 ഫാൻസി നമ്പറുകളാണ് ലേലത്തിനുണ്ടായിരുന്നത്. 1.5 കോടി രൂപയാണ്
ലേലത്തിൽ പങ്കെടുത്തവർ മൊത്തം ചെലവഴിച്ചത്. സിഎച്ച്-01-സിജെ-002 എന്ന മേൽ പറഞ്ഞ നമ്പറിനാണ് രണ്ടാമത്തെ വലിയ വില ലഭിച്ചത്. 5.4 ലക്ഷം രൂപയായിരുന്നു അത്.

ഫാൻസി നമ്പറിൻ്റെ വില വാഹനത്തിൻ്റെ വിലയേക്കാൾ വളരെ കൂടുതലാണ് എന്നതാണ് ഇവിടത്തെ കൗതുകം. ആഡംബര വാഹനങ്ങളുടെ ഫാൻസി നമ്പറിനായി വൻതുക ചെലവഴിക്കുന്നവരുമുണ്ട്. 2012-ൽ നടന്ന ലേലത്തിൽ 0001 എന്ന ഫാൻസി നമ്പറിന് ലഭിച്ച ഉയർന്ന ലേല വില 26.05 ലക്ഷം രൂപയായിരുന്നു. പക്ഷേ, ഈ നമ്പർ വാങ്ങിയത് അതിനേക്കാൾ നാലിരട്ടി വിലയുള്ള മെഴ്‌സിഡസ് എസ്-ക്ലാസ് ബെൻസിനായിരുന്നു.

Related Posts

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

വാഹനങ്ങൾ ഉള്ളവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാർ ; ഇനി കീശ കാലിയാകും..

Spread the love

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതുള്‍പ്പടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം.

രാജ്യത്ത് ഇനി ലൈംഗിക തൊഴിൽ ചെയ്യാം ; പോലീസ് നടപടിയെടുക്കാനോ, ഇടപെടാനോ പാടില്ല..

Spread the love

ഒരമ്മ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത് കൊണ്ട് ഒരു കുട്ടിയെ അവരിൽ നിന്ന് വേർപ്പെടുത്താനാവില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികൾക്കും ഉള്ളതാണ്.

മലാലിയിലെ ജുമാമസ്ജിദ് ക്ഷേത്രമാണെന്ന് വാദം, പൂജകൾ തുടങ്ങി; നിരോധനാജ്ഞ..

Spread the love

ചൊവ്വാഴ്ച രാത്രി എട്ടുമണി മുതൽ വ്യാഴാഴ്ച രാവിലെ എട്ടുവരെ സ്ഥലത്ത് 144 പ്രഖ്യാപിച്ചത്.

മക്‌ഡൊണാൾഡ്സിലെ ശീതളപാനീയത്തിൽ ചത്ത പല്ലി; കട പൂട്ടി; വൈറലായി വിഡിയോ..

Spread the love

കോക്ക് കുടിക്കുന്നതിനിടെ ഡ്രിങ്കിൽ പല്ലിയെ കണ്ടെത്തുകയായിരുന്നു.

Leave a Reply

You cannot copy content of this page