സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം; ‘മഞ്ജുവിനോട് പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്, പക്ഷെ ശല്യം ചെയ്തിട്ടില്ല’

Spread the love

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിനെതിരെയല്ല മറ്റ് വിഷയങ്ങൾ കോടതിയെ ധരിപ്പിക്കാനുണ്ടെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു.

മഞ്ജുവിനോട് താൻ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും എന്നാൽ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണോ ശല്യപ്പെടുത്തിയത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവരുമായി സംസാരിച്ചിട്ട് തന്നെ കുറേക്കാലമായി. കയറ്റം എന്ന സിനിമ റിലീസാകാത്തത് എന്തുകൊണ്ട് എന്ന് കൂടി അറിയാനാണ് മഞ്ജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പക്ഷെ അവര്‍ സമ്മതിച്ചില്ല. മഞ്ജുവിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചത്. ഇനി ഈ വിഷയം ഉന്നയിക്കാൻ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.

2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നവെന്നാണ് മഞ്ജുവിന്റെ പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യർ
പരാതിപ്പെടുന്നു. ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

അന്തർദേശീയ പുരസ്കാരങ്ങൾ അടക്കം നേടിയ സനൽകുമാർ ശശിധരൻ എന്തു കൊണ്ട് മഞ്ജു വാര്യരെ ചുറ്റിപ്പറ്റി പോസ്റ്റുകൾ ഇടുന്നു എന്ന ചർച്ച സാമൂഹ്യ മാധ്യമങ്ങളിൽ ദിവസങ്ങളായി ചർച്ചാ വിഷയമാണ്. മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജു വാര്യരെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെ മഞ്ജു വാര്യർ പ്രതികരിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകരും സിനിമാ ലോകവും. നാല് ദിവസം മഞ്ജുവാര്യർ പ്രതികരിക്കാത്തതിൽ സനൽ കുമാർ ശശിധരൻ തന്നെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഒടുവിൽ പൊലീസിൽ പരാതി നൽകി ലേഡി സൂപ്പർസ്റ്റാർ നടപടി കടുപ്പിച്ചതോടെ കൂടുതൽ വിവരങ്ങൾ മറനീങ്ങുന്നത്. എളമക്കര പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ചയാണ് പരാതി നൽകിയത്. ഏറ്റവും ഒടുവിൽ കയറ്റം എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ചിത്രവും പലതരത്തിൽ പ്രതിസന്ധി നേരിട്ടു. കയറ്റത്തിന് ശേഷം തനിക്ക് വിവിധ തലങ്ങളിൽ ഭീഷണിയുണ്ടെന്ന് സനൽകുമാർ ശശിധരനും വെളിപ്പെടുത്തിയിരുന്നു

തിരുവനന്തപുരം പാറശാലയിൽ ബന്ധു വീട്ടിൽ നിൽക്കുമ്പോഴാണ് സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇന്നോവ വാഹനത്തിൽ സിവിൽ ഡ്രസിൽ എത്തിയ ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ ഫേസ് ബുക്ക് ലൈവിലൂടെ കസ്റ്റഡി ദൃശ്യങ്ങൾ സനൽകുമാർ ശശിധരൻ പുറത്ത് വിട്ടിരുന്നു. അ‍ജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ വിളിച്ച് പറയുന്നുണ്ടായിരുന്നു. രാവിലെ 11.15ന് തുടങ്ങിയ നാടകീയത അരമണിക്കൂർ നീണ്ടു. ഒടുവിൽ പാറശാല പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പിന്നാലെ പാറശാല പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് കൊച്ചി പൊലീസ് സംഘം സനൽകുമാറിനെയും കൊണ്ട് എളമക്കരയിലേക്ക് തിരിച്ചത്. ഇതിനിടെ കൊച്ചി കമ്മീഷണർ കസ്റ്റഡി സ്ഥിരീകരിച്ചു. വേഷ പ്രച്ഛന്നരായി മുന്നറിയിപ്പ് ഇല്ലാതെ വന്ന് പിടികൂടിയതിൽ സനൽകുമാർ ശശിധരനും പ്രതിഷേധിച്ചു.

അറിയിച്ചിരുന്നെങ്കിൽ താൻ സഹകരിക്കുമായിരുന്നു എന്ന് സനൽകുമാർ അറിയിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും സനൽകുമാർ ശശിധരൻ വിളിച്ച് പറയുന്നുണ്ടായിരുന്നു.

സനല്‍കുമാര്‍ ശശിധരന്റെ വാക്കുകള്‍

മഞ്ജു തടവിലാണോ എന്ന് അന്വേഷിക്കേണ്ട ബാധ്യത നമ്മുടെ സമൂഹത്തിനുണ്ട്. അത് ചെയ്തില്ല. അത് ചെയ്യാത്തത് സനല്‍കുമാര്‍ ശശിധരന്റെ കുറ്റമല്ല. എന്റെ ഡ്യൂട്ടി എന്ന് പറയുന്നത് എനിക്കൊപ്പം ജോലി ചെയ്ത ഒരാള്‍ എനിക്ക് അറിയുന്ന ഒരാള്‍ക്ക് ഒരു ആപത്തുണ്ട് എന്ന് എനിക്ക് തോന്നുമ്പോ ഞാന്‍ അത് സത്യസന്ധമായിട്ട് ഞാന്‍ അത് പറഞ്ഞു. അപ്പോഴും യാതൊരു പ്രതികരണവും ഒരിടത്ത് നിന്നുമുണ്ടായിട്ടില്ല. അത് ലഘുവായിട്ട് എടുക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. ക്രമസമാധാനം വളരെയധികം അട്ടിമറിക്കപ്പെടുന്നു എന്ന എന്റെ ആശങ്ക അറിയിച്ചു.

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കടമ ചെയ്തു. അത് എഴുതിയതിന് പിറ്റേ ദിവസമാണ് ഇങ്ങനെ ഒരു കേസ് വരുന്നത്. ജാമ്യം കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. സ്റ്റേഷന്‍ ജാമ്യം നല്‍കാം എന്ന് പറഞ്ഞതാണ്. ഞാന്‍ അത് വേണ്ട എന്ന് പറഞ്ഞതാണ്. അതിന് കാരണം കോടതിയില്‍ വന്ന് എനിക്ക് പറയാനുള്ളത് പറയണം എന്നുള്ളതുകൊണ്ടാണ്. ഒന്ന് ഫോണില്‍ വിളിച്ചാല്‍ ഞാന്‍ സ്‌റ്റേഷനില്‍ എത്തിയേനെ. അതിന് പകരം ഏതോ തീവ്രവാദിയുടെ ലൊക്കേഷനൊക്കെ തിരയുന്നതുപോലെ ഞാനും എന്റെ അനിയത്തിയും ബന്ധുക്കളുമൊക്കെ ഒരു ക്ഷേത്രത്തിലേക്ക് പോകുന്നവഴിക്ക് എന്നെ വളഞ്ഞിട്ട് പിടിച്ച് ബലമായി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് എന്റെ മൊബൈല്‍ എടുത്തിട്ട് ലൈവ് ചെയ്യാന്‍ ശ്രമിച്ചു. അവര്‍ അത് തടയാന്‍ ശ്രമിച്ചു. പലരും അത് തമാശയായി കരുതി. നിലവിളിക്കുന്ന ആളുകളെ നോക്കി ചിരിക്കുന്നവരോട് ഒന്നും പറയാനില്ല. മഞ്ജുവിന് ശല്യമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് എന്നെ വിളിച്ചിട്ട് പറയാമായിരുന്നു.

ഞാന്‍ ഏഴ് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടല്ലോ. ആ സമയത്ത് ഞാന്‍ അവര്‍ക്ക് ഒരു മേസേജ് അയച്ചു. നിങ്ങളുടെ ജീവന് ഭീഷണിയുണ്ട് എന്ന് എനിക്ക് ഒരു പേടിയുണ്ട്. അതുകൊണ്ട് ഞാന്‍ ഒരു പോസ്റ്റിടാന്‍ പോകുവാണ്. പൊതുസമൂഹം അറിയണം എന്ന് തോന്നുന്നു എന്ന് പറഞ്ഞു. അവര്‍ മറുപടി ഒന്നും പറഞ്ഞില്ല. മെയിലും അയച്ചു. അവരുടെ പ്രതികരണം തുടര്‍ന്നും ഉണ്ടാകാതെ വന്നതോടെയാണ് പോസ്റ്റ് ചെയ്തത്. അപ്പോഴും അവര്‍ മിണ്ടിയില്ല. അങ്ങനെയാണ് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിനും കത്തയച്ചത്. ഇതെല്ലാം ഒരു പൗരന്റെ കടമയാണ്. കേസ് അന്വേഷിക്കുന്നതൊക്കെ എന്റെ ജോലിയാണ്.

Related Posts

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

പശുവിനെക്കുറിച്ചുള്ള പരാമർശം ; വിശദീകരണവുമായി നിഖില വിമൽ..

Spread the love

ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നിഖില വിമൽ കൂട്ടിച്ചേര്‍ത്തു

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം ; ഇറക്കിവിട്ട കോൺഗ്രസ് പ്രവർത്തകൻ ബസിന് കല്ലെറിഞ്ഞു..

Spread the love

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

പിതാവ് മറ്റൊരു വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം ; വീട് അടിച്ച് തകർത്ത് കോഴികളെ മോഷ്ടിച്ച് മകൻ..

Spread the love

വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന്‍ നല്‍കിയ പരാതിയിലുണ്ട്.

Leave a Reply

You cannot copy content of this page