കാർവാർ: കന്നഡ ജില്ലയില്‍ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അനുവദിക്കണമെന്ന ആവിശ്യവുമായി രക്തം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി വിദ്യാര്‍ത്ഥികള്‍. കര്‍വാറിലെ മഹാത്മാഗാന്ധി റോഡില വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും രക്തം കൊണ്ട് എഴുതി തയ്യാറാക്കിയ കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിഷേധത്തിൽ വിവിധ സംഘടനകൾ പങ്കുചേർന്നു.
ജില്ലയിലെ ഹൊന്നാവറിൽ നിന്നുള്ള നാല് പേർ കഴിഞ്ഞ ദിവസം ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. ഇതിന് പിന്നാലെ ആധുനിക സേവനങ്ങളുള്ള ഒരു ആശുപത്രിയെങ്കിലും ജില്ലയില്‍ വേണമെന്ന ആവശ്യം ശക്തമായി. സർക്കാർ ഈ ആവശ്യം അംഗീകരിക്കുന്നതുവരെ ഇത് പോലെ ചോര കൊണ്ട് കത്തുകൾ ഇനിയും തുടർച്ചയായി എഴുതുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.