
ദോഹ: ഒരുമനയൂർ തൈക്കടവ് മഹല്ല് നിവാസികളുടെ ക്ഷേമത്തിനായി ദോഹ ആസ്ഥാനമായി നാൽപതു വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഖത്തർ തൈക്കടവ് വെൽഫെയർ കമ്മിറ്റിക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
lകൊറോണ മഹാമാരിമൂലം കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ചേർന്ന യോഗത്തിൽ അംഗങ്ങൾ പങ്കെടുത്തു.
എൻ.ടി നാസ്സർ യോഗത്തിനു അധ്യക്ഷത വഹിച്ചു. ഇലക്ഷൻ കൺട്രോളർ ആയ സലിം ഷാ പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
അബ്ദുൾ റഹിം ബാബു എൻ.ടി(പ്രസിഡണ്ട്),
അനീസ് മുഹമ്മദ് (വൈസ് പ്രസിഡണ്ട്),
സാജിദ് എൻ.ടി(ജനറൽ സെക്രട്ടറി),
ഉവൈസ് കമറുദ്ധീൻ ഹാജി(ജോയിൻ സെക്രട്ടറി)
ഹിഷാംഎൻ.ടി(ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.