പുസ്തകവും ദ്വീപും ഇഷ്ടമാണോ.? എങ്കിൽ മാലിദ്വീപിൽ ജോലി നേടാം..

Spread the love

പുസ്തകങ്ങളും ദ്വീപുകളും ഇഷ്ടമാണോ? എങ്കിൽ ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ജോലിയാകുമെന്ന് ഉറപ്പ്. മാലിദ്വീപിലെ കുൻഫുനാധൂ ദ്വീപിലെ ഒരു ആഡംബര റിസോർട്ട് പുസ്തകങ്ങൾ വിൽക്കുന്നതിനായി പുതിയ ഒരാളെ തേടുന്നു. ഒരു വർഷത്തെ കരാറിലായിരിക്കും ആളെ നിയമിക്കുക. 59,000 രൂപയാണ് ശമ്പളം.

W3Schools.com

സോനേവ ഫുഷി റിസോർട്ട് അതിന്റെ പുസ്തകവിൽപ്പനക്കാരന്റെ സ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കാണ് ആളെ നിയമിക്കുക. അൾട്ടിമേറ്റ് ലൈബ്രറിയുടെ സെയിൽസ് മാനേജരായ അലക്‌സ് മക്വീൻ, സാഹസികതയും, സർഗ്ഗാത്മകതയും ഒക്കെ ഇഷ്ടപ്പെടുന്ന, ദിവസം മുഴുവൻ നഗ്നപാദനായി നടക്കാൻ പ്രശ്‌നമില്ലാത്തതുമായ ഒരു പുസ്‌തക പ്രേമിയെ തേടുകയാണ് ഈ സ്ഥാനത്തേക്ക്.

ഈ ദ്വീപിൽ ഷൂ ധരിക്കാനുള്ള അനുവാദമില്ല. അതിനാലാണ് ന​ഗ്നപാദനായി നടക്കാൻ തയ്യാറുള്ള ഒരാളെ തേടുന്നത്. കരാർ ഒക്ടോബറിലാണ് തുടങ്ങുക. കൂടാതെ പുതിയതായി നിയമിക്കപ്പെടുന്ന ആൾ ദിവസവും ഒരു ബുക്ക് ഷോപ്പ് നടത്തുകയും അക്കൗണ്ടിംഗ്, സ്റ്റോക്ക് മാനേജ്‌മെന്റ് എന്നിവ നോക്കി നടത്തുകയും ചെയ്യണം. അപേക്ഷകൻ എപ്പോഴും അവിടെ ഉണ്ടായിരിക്കുകയും ഈ കാര്യങ്ങളെല്ലാം സ്വയം നോക്കി നടത്തുകയും ചെയ്യേണ്ടി വരും എന്ന് മക്വീൻ പറഞ്ഞു.

ജോലി കിട്ടുന്നവർക്ക് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. ഇൻസ്റ്റഗ്രാമിൽ ജോലിയെക്കുറിച്ച് പോസ്റ്റ് ചെയ്തുകൊണ്ട് ദി ബെയർഫൂട്ട് ബുക്ക്സെല്ലേഴ്‌സ് എഴുതിയത് ഇങ്ങനെയാണ്: “സോനേവയുമായി സഹകരിച്ച് സോനേവ ഫുഷിക്കായി ഞങ്ങളുടെ അടുത്ത ബെയർഫൂട്ട് ബുക്ക് സെല്ലറെ തിരയുന്നു! പുസ്തകപ്രേമിയായ ഒരാളെ സംബന്ധിച്ച് ഇത് സ്വപ്ന ജോലി ആയിരിക്കും, ഈ പുസ്തക വിൽപ്പന നടത്തേണ്ടത് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നിലാണ്.”

ഭാഗ്യവാനായ ആ വ്യക്തി സോനേവ ഫുഷി ടീമിൽ ചേരാൻ പന്ത്രണ്ട് മാസത്തെ പ്ലേസ്‌മെന്റിനായി ഒക്‌ടോബർ ആദ്യം തന്നെ മാലിദ്വീപിലേക്ക് പറക്കേണ്ടി വരും എന്നും അവർ കൂട്ടിച്ചേർത്തു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

Leave a Reply

You cannot copy content of this page