
പാലക്കാട്: കൊപ്പത്ത് അനിയൻ ചേട്ടനെ മരക്കഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കൊപ്പം മുളയൻ കാവിൽ തൃത്താല നടക്കിൽ വീട്ടിൽ സൻവർ ബാബു (46) ആണ് കൊല്ലപ്പെട്ടത്.
അനിയൻ ഷക്കീറാണ് സൻവറിനെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊബൈലിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.