Site icon MalluChronicle

ബീഫ് വേണമെങ്കിൽ കഴിക്കും,ഞാനും ഹിന്ദുവാണ്. ആര്‍ എസ് എസിനെതിരേ ആഞ്ഞടിച്ച് സിദ്ധരാമയ്യ.

കർണാടക: ആര്‍എസ്എസ് മതങ്ങള്‍ക്കിടയില്‍ അതിര്‍ വരമ്പുകള്‍ ഉണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധാരമയ്യ.

താൻ ഇതു വരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാല്‍ വേണമെങ്കില്‍ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറയുന്നു. ബീഫ് കഴിക്കുന്നവര്‍ ഒരു സമുദായത്തില്‍പ്പെട്ടവരല്ലെന്നും വ്യക്തമാക്കി.

ഒരു പൊതുപരിപാടിക്കിടെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ‘ഞാനൊരു ഹിന്ദുവാണ്. ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കില്‍ ഞാന്‍ കഴിക്കും. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്?

ബീഫ് കഴിക്കുന്നവര്‍ ഒരു സമുദായത്തില്‍പ്പെട്ടവര്‍ മാത്രമല്ല, ഹിന്ദുക്കള്‍ പോലും ബീഫ് കഴിക്കുന്നു. ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ഒരിക്കല്‍ ഞാന്‍ കര്‍ണാടക നിയമസഭയില്‍ പോലും പറഞ്ഞിട്ടുണ്ട്. ബീഫ് കഴിക്കരുതെന്ന് എന്നോട് പറയാന്‍ നിങ്ങള്‍ ആരാണ്?’ സിദ്ധരാമയ്യ പ്രതികരിച്ചു.

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ 2020ല്‍ കന്നുകാലി സംരക്ഷണ നിയമവും 2021ല്‍ കശാപ്പ് നിരോധന നിയമവും നടപ്പിലാക്കി. ഈ നിയമപ്രകാരം എല്ലാത്തരം കന്നുകാലികളെയും വാങ്ങുന്നതും വില്‍ക്കുന്നതും കൊണ്ടുപോകുന്നതും കശാപ്പു ചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമ വിരുദ്ധമാണ്.

പശു, കാള, എരുമ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.നിയമ ലംഘകര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 50,000 മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.13 വയസ്സിന് മുകളിലുള്ള എരുമകളും മാരക രോഗമുള്ള കന്നുകാലികളും ഈ നിയമത്തിന് പുറത്താണ്. എന്നാല്‍ വെറ്ററിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ ഇവയെ കശാപ്പ് ചെയ്യാന്‍ കഴിയൂ.

Exit mobile version