![](https://i0.wp.com/malluchronicle.com/wp-content/uploads/2022/05/reduced_Picsart_22-05-31_10-39-25-235.jpg?resize=650%2C433&ssl=1)
കൊച്ചി: തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. ലീഗ് പ്രവർത്തകനാണ് അബ്ദുൽ ലത്തീഫ്.
കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. ഇയാളുടെ ഫോണിൽ നിന്ന് വിഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ആദ്യം ഫേസ്ബുക്കിലാണ് വിഡിയോ അപ്ലോഡ് ചെയ്തത്. അതിനു ശേഷം ട്വിറ്ററിലടക്കം പോസ്റ്റ് ചെയ്യുകയും വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വിഡിയോ പ്രചരിപ്പിച്ച നാലു പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയരുന്നു.