
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ മല്ലു ട്രാവലർ.
മല്ലുട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന യുട്യൂബർ ശാക്കിർ ആണ് ജോ. ജോസഫിനെതിരെ രംഗത്തെത്തിയത്. ഡോക്ടറെന്ന നിലയില്‍ ചെയ്ത് കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നാണംകെട്ട ഏര്‍പ്പാടാണെന്ന് ഇയാൾ വിമർശിച്ചു.

എന്നാൽ യുട്യൂബറിന്റെ പരാമര്‍ശത്തിനെതിരെ സിപിഐഎം രംഗത്തെത്തി. യാതൊരു രാഷ്ട്രീയബോധവുമില്ലാത്ത വ്യക്തിയാണ് മല്ലുട്രാവലറെന്നും അയാളുടെ പരാമര്‍ശങ്ങള്‍ക്ക് പുല്ല് വില പോലും കല്‍പ്പിക്കേണ്ടതില്ലെന്നാണ് സൈബര്‍ സിപിഐഎം അഭിപ്രായപ്പെടുന്നത്. പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചാല്‍ മല്ലുവും അയാളെ പിന്തുടരുന്ന ഇക്രുമോന്‍ 7ബി ടീംസും കേരളം കത്തിക്കാന്‍ ആഹ്വാനം ചെയ്യുമെന്നും സോഷ്യല്‍മീഡിയ പരിഹസിച്ചു.
യുട്യൂബറിന്റെ പരാമര്‍ശം ഇങ്ങനെ: ”ഒരു ഡോക്ടര്‍/ നര്‍സ് രോഗിയെ വളരെയധികം കഷ്ടപ്പെട്ട് മരണത്തില്‍ നിന്നും തിരിച്ചുകൊണ്ട് വരുന്നത് കൊണ്ട് ആണ് അവരെ ദൈവത്തിന്റെ മാലാഘ ആയി നമ്മള് കാണുന്നതും ഇഷ്ടപ്പെടുന്നതും. എന്നാല്‍ ഒരു ഡോക്ടര്‍ താന്‍ ചെയ്ത കാര്യങ്ങള്‍ എടുത്ത് പറഞ്ഞ്, ഇലക്ഷന് പ്രജരണം നടത്തി വോട്ട് പിടിക്കുന്നത് നാണംകെട്ട ഏര്‍പ്പാട് ആണ്. എന്റെ മണ്ടലത്തില്‍ ആയിരുന്നു എങ്കില്‍ ഞാന്‍ ആ വ്യക്തിക്ക് വോട്ട് കൊടുക്കില്ലായിരുന്നു.”