![](https://i0.wp.com/malluchronicle.com/wp-content/uploads/2023/01/Screenshot_20221230_104700.jpg?resize=650%2C423&ssl=1)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്ക്. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാന വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40000 ലേക്ക് ഇറങ്ങി. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വർണവില ഉയർന്നത്. വിപണിയിൽ ഇന്നത്തെ വില 40,720 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. രണ്ട് ദിവസമായി 65 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5090 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4205 രൂപയാണ്.
2020 ആഗസ്റ്റ് 5 ന് ശേഷമുളള ഉയർന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5100 രൂപയായിരുന്നു സ്വർണ വില. 2020 ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് റെക്കോർഡ് വിലയുണ്ടായിരുന്നത്. 5250 രൂപയായിരുന്നു അന്നത്തെ വില.