തൃശ്ശൂർ: ഭാരതീയ ചികിത്സാവകുപ്പ് നാഷണൽ ആയുഷ് മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റുകളെ നിയമിക്കും.
ആയുർവേദ മെഡിക്കൽ എജ്യൂക്കേഷന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവരും എസ്.എസ്.എൽ.സി. യോഗ്യതയുമുള്ളവരാകണം. പ്രവൃത്തിപരിചയമുള്ള തൃശ്ശൂർ ജില്ലക്കാർക്ക് മുൻഗണന.
പ്രായം പരമാവധി 40 വയസ്സ്. 22-ന് രാവിലെ 10.30-ന് വെസ്റ്റ് പാലസ് റോഡിലെ ഭാരതീയചികിത്സാവകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസിലാണ് അഭിമുഖം. സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം.